ഉർഫി ജാവേദിനെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും നടത്തിയ ആൾ അറസ്റ്റിൽ
Thu, 22 Dec 2022

നവീൻ ഗിരി എന്നയാളാണ് കേസിൽ പ്രതി
ന്യൂഡൽഹി: ടെലിവിഷൻ നടിയും സോഷ്യൽ മീഡിയയിൽ സജീവവുമായി ഉർഫി ജാവേദിന് വാട്‌സ്ആപ്പിലൂടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അയച്ച യുവാവിനെ മുംബൈയിലെ ഗോരേഗാവ് പരിസരത്ത് പോലീസ് പിടികൂടി. നവീൻ ഗിരി എന്നയാളാണ് കേസിൽ പ്രതി. ഇയാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഉർഫി ജാവേദിനെ ദുബായിൽ അധികൃതർ തടഞ്ഞുവെച്ചതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ദുബായിൽ പൊതുഇടത്തിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ കുഴപ്പത്തിലാക്കിയതെത്താണ് വിവരം.