ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്നു; ' മഹേഷും മാരുതിയും ' തിയറ്ററിലേക്ക് എത്തുന്നു

maheshum maruthiyuym
സെൻസറിം​ഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ആസിഫ് അലി നായകനായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായി. യു സർ‌ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തിയറ്ററുകളിൽ എത്തും. സെൻസറിം​ഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2021ൽ പ്രഖ്യാപിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു: എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്.

Share this story