സന്താനത്തിന്റെ കിക്കിലെ രണ്ടാമത്തെ ഗാനം : ടീസർ കാണാം

kick


സന്താനത്തിന്റെ കിക്കിലെ രണ്ടാമത്തെ സിംഗിൾ കണ്ണമ്മയുടെ പ്രൊമോ സോഷ്യൽ മീഡിയയിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗായകനും സംഗീതസംവിധായകനുമായ ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാന ബാലയുടെ വരികൾക്ക് അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സന്താനം നായകനാകുന്ന പതിനഞ്ചാമത്തെ ചിത്രമാണ് കിക്ക്. പ്രശാന്ത് രാജ് സംവിധാനം ചെയ്യുന്ന കിക്കിൽ താന്യയെയാണ് നായികയായി നിശ്ചയിച്ചിരിക്കുന്നത്. ഒരു കോമഡി ചിത്രമായി കണക്കാക്കപ്പെടുന്ന കിക്കിൽ തമ്പി രാമയ്യ, സെന്തിൽ, ബ്രഹ്മാനന്ദം, കോവൈ സരള, മനോബാല, വൈ ജി മഹേന്ദ്രൻ, മൊട്ടായി രാജേന്ദ്രൻ, വൈയാപുരി എന്നിവരും അഭിനയിക്കുന്നു.
 

Share this story