വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത് , ശബരിനാഥന്റെ മകനെ ചേർത്ത്പിടിച്ച് കമൽ ഹാസൻ

കമൽഹാസന്‍ തന്റെ മകൻ മൽഹാറിനെ ചേര്‍ത്ത് പിടിക്കുന്ന വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. നടൻ എം. ജി. സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിൽ പങ്കെടുക്കവെയുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
വേദിയിൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ കമൽഹാസന്റെ സമീപത്തേക്ക് വരുന്ന മൽഹാർ അദ്ദേഹത്തിന്റെ തൊട്ടടുത്ത് കയറിയിരിക്കുന്നതും കമൽ കുട്ടിയെ ചേർത്തുപിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
''വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്.
അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man!''- വീഡിയോ പങ്കുവച്ച് ശബരിനാഥൻ കുറിച്ചു.