കെ.പി.എ.സി. ലളിതക്ക് ആദരസൂചകം’നിത്യലളിത’ പ്രകാശനം ചെയ്തു

ss

കെ.പി.എ.സി. ലളിതയുടെ അഭിനയജീവിതം ആസ്പദമാക്കി ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ നിത്യലളിത എന്ന പുസ്തകം കേരളാ അന്തര്‍ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ പ്രകാശനം ചെയ്തു.അന്തരിച്ച അഭിനയപ്രതിഭയോടുള്ള ആദരസൂചകമായാണ് ചലച്ചിത്രോത്സവ വേദിയില്‍ പുസ്തകം പ്രകാശനം നടത്തിയത്.

നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന് നല്‍കിയാണ് പ്രകാശിപ്പിച്ചത്. ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എസ്. ശാരദക്കുട്ടിയാണ് പുസ്തകം രചിച്ചത്.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി .അജോയ്, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this story