' ജിന്ന ' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

Jinnah

ജിന്ന എന്ന തെലുങ്ക് സിനിമയിൽ വിഷ്ണു മഞ്ചുവിനൊപ്പം പ്രധാന താരമായി എത്തുന്നത് സണ്ണി ലിയോൺ ആണ്. പായൽ രജ്പുത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടന്നുണ്ട്. സിനിമ കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.  രേണുക എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. ഇപ്പോൾ സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു .

സൂര്യ സംവിധാനം ചെയ്ത ജിന്ന ഒരു നല്ല മാസ്സ് എന്റർടെയ്‌നറായാണ് കണക്കാക്കപ്പെടുന്നത്. വിഷ്ണുവിന്റെ ദീ, ഡെനികൈന റെഡ്ഡി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കോന വെങ്കിടാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അവാ എന്റർടെയ്ൻമെന്റും 24 ഫ്രെയിംസ് ഫാക്ടറിയും ചേർന്ന് നിർമ്മിച്ച ജിന്നയുടെ സംഗീതം അനുപ് റൂബൻസും ഛായാഗ്രഹണം ഛോട്ടാ കെ നായിഡുവും നിർവ്വഹിക്കുന്നു.


 

Share this story