'ജിന്ന്' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ggg

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് സ്‌ട്രെയിറ്റ്‌ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി കെ, മനു, മൃദുൽ വി നാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച 2022 ലെ ഫാന്റസി ഡ്രാമ ചിത്രമാണ് ജിന്ന്.  ചിത്ര൦ ഡിസംബർ  30ന് പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ വീഡിയോ ഗാനം  പുറത്തിറങ്ങി.

ദുൽഖർ സൽമാന്റെ കലി എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ച രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

ഷൈൻ ടോം ചാക്കോ, ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, സാബുമോൻ, ജാഫർ ഇടുക്കി, നിശാന്ത് സാഗർ, സുധീഷ്, കെ.പി.എ.സി.ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ
 

Share this story