ഹോട്ട് സ്റ്റാറില്‍ ‘ജയ ജയ ജയ ജയഹേ’ സ്ട്രീമിംഗ് ആരംഭിച്ചു

തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോള്‍ ഡിസ്നി + ഹോട്ട്സ്റ്റാറില്‍ ലഭ്യമായിരിക്കുന്നത്.
സംവിധായകന്‍ വിപിന്‍ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ‘ജാനെമന്‍’ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്‍റര്‍ടൈന്‍മെന്‍റ്സ് പുറത്തിറക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 45 കോടിയോളം രൂപ നേടിയിട്ടുണ്ട് . ആനന്ദ് മന്‍മദന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്.ചിയേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാജേഷിന്‍റെയും ജയയുടെയും വിവാഹാനന്തര ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.