തെലുങ്ക് പറഞ്ഞ് കൈയ്യടി നേടി ഹണി റോസ്

honey

തെലുങ്ക് പറഞ്ഞ് കൈയ്യടി നേടി ഹണി റോസ്. നന്ദമൂരി ബാലകൃഷ്ണ ചിത്രം 'വീര സിംഹ റെഡ്ഡി'യില്‍ ഹണി റോസ് ആണ് ഒരു നായിക. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരെ കൈയ്യിലെടുത്തത്. 'ജയ് ബാലയ്യ..നാ പേരു ഹണി റോസ്' എന്ന് പറഞ്ഞാണ് താരം സംസാരിക്കാന്‍ ആരംഭിച്ചത്.

'എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. തെലുങ്ക് സിനിമ എനിക്ക് ഒരുപാട് ഇഷ്മാണ്…' എന്നാണ് ഹണി റോസ് പറഞ്ഞത്. കൂടാതെ ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി.

ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ മറ്റൊരു നായിക. മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Share this story