സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി ശശി അന്തരിച്ചു

തൃശ്ശൂര്‍ : സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവാശ പ്രവര്‍ത്തകനുമായ കെപി ശശി(64) അന്തരിച്ചു .തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്കാരം നാളെ നടക്കും പറമേക്കാവ് ശാന്തികവാടത്തിൽ നടക്കും .
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരൻ്റെ മകനാണ് കെ.പി ശശി. 'ഇലയും മുള്ളും' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെപി ശശി. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ഇദ്ദേഹം .
റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്‍ററികള്‍. 1970ല്‍ ജെഎന്‍യുവില്‍ പഠിക്കുന്നകാലത്ത് കാര്‍ട്ടൂണ്‍ രംഗത്തായിരുന്നു പ്രവര്‍ത്തിച്ചത്.