ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പുറത്തു വിട്ട് സംവിധായകൻ അറ്റ്ലി

atly

സംവിധായകൻ എസ്. ശങ്കറിന് കീഴിൽ എന്തിരൻ (2010) ൽ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ച വ്യക്തിയാണ് അറ്റ്ലി . പിന്നീട് അങ്ങോട്ട് സൂപ്പർ ഹിറ്റ്‌ സൗത്ത് ഇന്ത്യൻ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു .ഇപ്പോഴിതാ അറ്റ്ലി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് . പ്രിയയും അറ്റ്ലിയും കല്യാണം കഴിഞ്ഞ് 8 വർഷങ്ങൾക്കു ശേഷം താൻ അച്ഛനാകാൻ പോകുന്നെവെന്നുള്ള സന്തോഷവാർത്തയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ബോളിവുഡിലെ അറ്റ്ലിയുടെ ആദ്യ ചിത്രം ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ അടുത്തവർഷം ജൂൺ രണ്ടിന് റിലീസ്  ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നു പോകുകയാണിപ്പോളെന്ന് അറ്റ്ലിയും പ്രിയയും അറിയിച്ചു. തങ്ങളുടെ ഈ സന്തോഷത്തിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും അറ്റ്ലിയും പ്രിയയും അറിയിച്ചു. നീണ്ട വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ 2014 ൽ ആണ് അറ്റ്ലി - കൃഷ്ണപ്രിയ കല്യാണം. 2019 ലെ തമിഴ് സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ അറ്റ്ലി സംവിധാനം നിർവഹിച്ച വിജയ് ചിത്രം ബിജിലിന് ആയിരുന്നു.

Share this story