ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസ്സിക്കും അഭിനന്ദനങ്ങള്‍'; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

mammootty

ലോകകപ്പില്‍ വിജയക്കിരീടം ചൂടിയ അര്‍ജന്റീനയെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. എന്തൊരു രാത്രി, എന്തൊരു നല്ല കളി. ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശമാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസ്സിക്കഹും അഭിനന്ദനങ്ങള്‍. ഫ്രാന്‍സും കെലിയന്‍ എംബാപ്പെയും നന്നായി കളിച്ചെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുളള ഫൈനല്‍ മത്സരം കാണാന്‍ താരം ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. റോയല്‍ ഹയ്യ വിഐപി ബോക്‌സില്‍ ഇരുന്നാവും നടന്‍ കളി കണ്ടത്. മമ്മൂട്ടിയെ കൂടാതെ മോഹന്‍ലാലും ലോകകപ്പ് ഫൈനല്‍ നേരിട്ടു കാണാന്‍ ഖത്തറിലെത്തിയിരുന്നു.

Share this story