ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

sss

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി കഴിഞ്ഞു . ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.ചിത്രം ഒരു വന്‍ ഹിറ്റായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് . പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗണപതി തുണയരുളുക എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വര്‍മ്മ വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലറും ദിവസങ്ങള്‍ക്ക് മുമ്ബ് പുറത്തുവിട്ടിരുന്നു.
 

Share this story