നിങ്ങളെ കാണാന്‍ ഇതിലും നല്ല സ്ഥലമില്ല ക്രിസ്റ്റഫര്‍!!! ഉദ്വേഗമുണര്‍ത്തി മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’

google news
Christopher Film

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ ടീസര്‍ എത്തി. പുതുവര്‍ഷ സമ്മാനമായിട്ടാണ് ‘ക്രിസ്റ്റഫര്‍’ ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ‘ക്രിസ്റ്റഫര്‍’. വില്ലന്‍ കഥാപാത്രത്തിന് ക്രിസ്റ്റഫറിനോടുള്ള പക വെളിപ്പെടുത്തുന്നതാണ് ടീസര്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷണമാണ് ചിത്രം പറയുന്നത്. കേസ് അന്വേഷിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും ക്രിസ്റ്റഫര്‍ എന്ന് ടീസര്‍ അടയാളപ്പെടുത്തുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവരാണ് ചിത്രം അണിയറയിലെത്തിക്കുന്നത്.

Tags