മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

aswathi sreekant

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത് .ചുരുങ്ങിയ കാലം കൊണ്ടാണ്  മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും അശ്വതി ഇടംപിടിച്ചത് .സ്വന്തമായി ഒരു യൂട്യൂബ് ചാനലും അശ്വതിയ്ക്കുണ്ട്.തിരക്കുകള്‍ക്കിടയിലും ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും അശ്വതി സമയം കണ്ടെത്താറുണ്ട് 

ഇപ്പോഴിതാ അശ്വതി പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പിച്ച വച്ച് നടന്നു വരുന്ന മകളെ അത്ഭുതത്തോടെ ചേർത്ത് പിടിക്കുന്നതാണ് വീഡിയോ. വാ വെണ്ണിലവെ വാടാതെ പൂവേ എന്ന ഗാനമാണ് അശ്വതി വീഡിയോയ്ക്ക് പശ്ചാത്തലമായും ക്യാപ്‌ഷനായും ഉപയോഗിച്ചിരിക്കുന്നത്. കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയും അശ്വതിയുടെ അത്ഭുതം നിറഞ്ഞ മുഖവുമാണ് വീഡിയോയുടെ മാറ്റ് കൂട്ടുന്നത്. ചക്കപ്പഴം സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ശ്രുതി രജനികാന്തിന് വീഡിയോ പകർത്തിയതിന് താരം നന്ദിയും അറിയിക്കുന്നുണ്ട്. ചക്കപ്പഴം താരങ്ങളെല്ലാം പ്രതികരണം അറിയിച്ച് എത്തുന്നുണ്ട്.

സിനിമാ പ്രമോഷന്റെ ഭാഗമായും മറ്റും നല്‍കുന്ന അഭിമുഖങ്ങളില്‍ താരങ്ങള്‍ നല്‍കുന്ന ചില മറുപടികള്‍ക്ക് കിട്ടുന്ന വരവേല്‍പ്പും ചോദ്യകര്‍ത്താവ് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണവും തുറന്നുകാട്ടിയും അശ്വതി രംഗത്ത് വന്നിരുന്നു. "തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് ഒരു കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണം എന്ന് കൂടി തീരുമാനിക്കട്ടെ! അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന നിലവാരം ഉള്ള ചാനലുകള്‍ക്ക് മാത്രം ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയല്ലോ!",  എന്നാണ് അശ്വതി ചോദിക്കുന്നത്.

 

Share this story