അപർണ ബാലമുരളി ചിത്രം മിണ്ടിയും പറഞ്ഞും : പുതിയഗാനം പുറത്തിറങ്ങി

ലൂക്കയുടെ സംവിധായകൻ അരുൺ ബോസിന്റെ അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും അഭിനയിക്കുന്നതിനെക്കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മിണ്ടിയും പറഞ്ഞും എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ പുതിയഗാനം പുറത്തിറങ്ങി.
മിണ്ടിയും പറഞ്ഞും ചിത്രത്തിൽ ഉണ്ണി മുകുന്ദൻ സനൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അപർണ ലീനയാണ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാർവതി, പ്രശാന്ത് മുരളി, സോഹൻ സീനുലാൽ എന്നിവരും സഹതാരങ്ങൾ. മൃദുൽ ജോർജിനൊപ്പം സംവിധായകൻ അരുൺ ബോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരും ചേർന്ന് ലൂക്ക എഴുതിയിരുന്നു.
സംവിധായകൻ സലിം അഹമ്മദാണ് മിണ്ടിയും പറഞ്ചും നിർമ്മിക്കുന്നത്. മൂന്ന് തവണ ദേശീയ അവാർഡ് ജേതാവായ മധു അമ്പാട്ടാണ് ഛായാഗ്രാഹകൻ. സംഗീതം സൂരജ് എസ് കുറുപ്പും എഡിറ്റിംഗ് കിരൺ ദാസും നിർവ്വഹിക്കുന്നു.