അനുരാഗിണീ ഇതാ എൻ 'കരുളിൽ വിരിഞ്ഞ പൂക്കൾ' കാര്‍ത്തികമോളെ നെഞ്ചേറ്റി മലയാളികള്‍

google news
karthika


തന്റെ ഒരൊറ്റ പാട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പിലെ ഒരു മൂന്നുവയസ്സുകാരി.. മലയാളസിനിമലോകത്തെ പ്രമുഖരെയടക്കം അത്ഭുതപ്പെടുത്തിയ ആ കൊച്ചുമിടുക്കിയെ തേടിയാണ് കേരള ഓൺലൈൻ ന്യൂസ് ഇവിടെ എത്തിയിരിക്കുന്നത്. 

തളിപ്പറമ്പ് ചുഴലി സ്വദേശികളായ വികെ അശോക് രശ്മി ദമ്പതികളുടെ  മകളായ കാർത്തികയാണ് നമ്മുടെ ആ വൈറൽ താരം. നമ്മുടെ ഈ കുഞ്ഞു കാർത്തിക പാടിയ പാട്ടാകട്ടെ പുതിയ കാലത്തിൻ്റെ ട്രെൻഡ് സെറ്റുകൾ ഒന്നുമല്ല.. മലയാളികൾ ഒരു കാലഘട്ടത്തിൽ നെഞ്ചേറ്റിയ ജോൺസൻ മാഷിൻ്റെ ഹിറ്റ്ഗാനമായ അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന ഗാനമായിരുന്നു.

പാട്ടിന്റെ വരികളുടെ അർദ്ധമോ പാട്ടിലെ സംഗതികളോ ഒന്നും പിടികിട്ടിയില്ല എങ്കിലും പാട്ടിൽ സ്വയം അലിഞ്ഞ് കൊച്ചുമിടുക്കി അങ്ങ്പാടിയപ്പോൾ അച്ഛൻ വി കെ അശോകനാണ് അത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടത്. സംഭവമാകട്ടെ നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ അങ്ങ് ഏറ്റെടുത്തു. 

karthika

മുഖത്ത് മാറിമറിയുന്ന ഭാവ വ്യത്യാസങ്ങളാണ് ഏവരെയും ആകർഷിച്ചത്. വാക്കുകൾ ഇടക്ക് തെറ്റി പോകുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ആണ് കുഞ്ഞു കാർത്തിക ആലപിക്കുന്നത്. വീഡിയോ ഇതിനകം നിരവധി ആൾക്കാർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. സിനിമാ താരങ്ങളായ ജയസൂര്യ, സാജൻ പള്ളുരുത്തി തുടങ്ങിയവരും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ വേറെയും ഗാനങ്ങൾ ആലപിച്ച ഈ കുഞ്ഞു ഗായിക അതും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

മകളുടെ ഗാനം വൈറലായത്തിന്റെ സന്തോഷത്തിനൊപ്പം അൽപ്പം സങ്കടത്തിലുമാണ് കാർത്തികയുടെ അച്ഛൻ.സ്റ്റുഡിയോ ജീവനക്കാരനായ പിതാവ് അശോകൻ സ്റ്റുഡിയോയിൽ നിന്നും വരുമാനം കുറഞ്ഞതോടെ മൂത്തമകനൊപ്പം ഗാനമേളകൾക്ക് പോയാന്ന് കുടുംബം നോക്കുന്നത്. ഇപ്പോൾ തനിക്കു കീഴിൽ സംഗീതം പഠിക്കുന്ന മക്കളെ മറ്റൊരു നല്ല ഗുരുനാഥനു കീഴിൽ സംഗീതം അഭ്യസിപ്പിക്കണം എന്നാണ് ഈ അച്ഛന്റെ ആഗ്രഹം. എന്നാൽ തനിക്ക് ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ട് അത് സാധ്യമല്ലല്ലോ എന്നതാണ് അശോകന്റെ ദുഃഖം. 

karthika2

അതേസമയം സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ലെന്നതും ഇവരെ അലട്ടുന്നുണ്ട്. വാടക ക്വാർട്ടേഴ്സിൽ അന്തിയുറങ്ങുമ്പോഴും ഈ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കുഞ്ഞു കാർത്തികയെക്കുറിച്ചും മകനെക്കുറിച്ചും നൂറു നൂറു സ്വപ്നങ്ങളാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ആരെങ്കിലും സഹായ ഹസ്ഥാവുമായെത്തുമെന്ന ശുഭപ്രതീക്ഷയും ഇവർ കൈവെടിയുന്നില്ല..

Tags