നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി
Thu, 5 Jan 2023

നടന്‍ ഗോവിന്ദന്‍ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നു കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. 2021ലും കഴിഞ്ഞ വര്‍ഷവുമായി മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.