‘ആനന്ദം പരമാനന്ദം’ ചിത്രത്തിലെ ട്രെയിലർ പുറത്തിറങ്ങി

ssss

 
ഷറഫുദ്ദീനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ഒരു മുഴുനീള കോമഡി ചിത്രം കൊതിച്ചിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക് ചിത്രത്തിന്റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പേര് പോലെ തന്നെയാണ് ചിത്രം. ‘ആനന്ദം പരമാനന്ദ’ത്തോടെ മാത്രമെ തിയറ്റർ വിട്ട് ജനങ്ങൾ ഇറങ്ങു എന്ന് ഉറപ്പ് നൽകുന്നതാണ് പുറത്തു വന്ന ട്രെയിലർ. തുടക്കം മുതൽ ഒടുക്കം വരെ തമാശകൾ കൊണ്ട് നിറഞ്ഞതായിരിക്കും ചിത്രം. ഒരു ഉ​ഗ്രൻ ഫാമിലി എന്റര്‍ടെയ്നറായാണ് സിനിമയ എത്തുക. ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, അനഘ നാരായണന്‍, വനിതാ കൃഷ്ണ ചന്ദ്രന്‍ എന്നിവരടക്കം വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എം സിന്ധുരാജ് തിരക്കഥയും മനോജ് പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- വി.സാജൻ, സംഗീതം- ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ- അർക്കൻ എസ് വർമ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23-ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Share this story