അമിതാഭിന്റെ ചോദ്യവും അക്ഷയുടെ മറുപടിയും ; വൈറലായി പ്രമോ വീഡിയോ

akshay

അമിതാഭ് ബച്ചന്റെ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഗെയിം ഷോ കോന്‍ ബനേഗ ക്രോര്‍പതി 14 അതിന്റെ ഈ സീസണിലെ അവസാന ആഴ്ചയിലാണ്. ഈ പരിപാടിയില്‍ പങ്കെടുത്ത നടന്‍ അക്ഷയ് കുമാറും, അവതാരകന്‍ അമിതാഭും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ബോളിവുഡ് വാര്‍ത്തകളില്‍ നിറയുന്നത്.

ഈ ക്വിസ് ഗെയിം ഷോ പ്രക്ഷേപണം ചെയ്യുന്ന സോണി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോയില്‍ എപ്പോഴെങ്കിലും കുംഭമേള നടന്ന സ്ഥലത്ത് പോയിട്ടുണ്ടോ എന്ന് അമിതാഭ്  ഹോട്ട് സീറ്റില്‍ ഇരിക്കുന്ന അക്ഷയ് കുമാറിനോട് ചോദിക്കുന്നു. ഒരു അവസരം ലഭിച്ചപ്പോള്‍ ആരും അറിയാതെ മിണ്ടാതെ പോയിട്ടുണ്ടെന്ന് അക്ഷയ് മറുപടി പറഞ്ഞു.

ഇത് കേട്ട ബിഗ് ബി പ്രേക്ഷകരോടായി തമാശയായി പറയുന്നു. ഇദ്ദേഹം മിണ്ടാതെ, ആരും കാണാതെ പോയി എന്നാണ് പറയുന്നത്. ഇത് കേട്ട ഓഡിയന്‍സ് ചിരിക്കുന്നു. അപ്പോള്‍ അക്ഷയ് കുമാര്‍ മറുപടി പറഞ്ഞു. എന്താ എനിക്ക് ആരും കാണാതെ പോകാന്‍ പറ്റില്ലെ, താങ്കള്‍ (അമിതാഭ്) എത്ര തവണ അങ്ങനെ പോയിട്ടുണ്ട്. അത് കേട്ട് ഒരു നിമിഷം നിശബ്ദനായ അമിതാഭ് ചിരിച്ചുകൊണ്ട് നിങ്ങള്‍ക്ക് പോകാം സാര്‍ എന്ന് പറയുകയാണ്.

Share this story