ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍

കഴിവ് പാരമ്പര്യമാണ്, ആശംസകള്‍’; വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍. തനിക്ക് വലിയൊരു തെറ്റ് സംഭവിച്ചെന്നും അതിനാല്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സംഭവിച്ച തെറ്റ് അറിഞ്ഞതോടെ ബച്ചന് നേരെ രസകരമായ ട്രോളുകളാണ് ഉയരുന്നത്.
ട്വിറ്ററില്‍ സജീവമായ അമിതാഭ് ബച്ചന്‍ തന്റെ എല്ലാ ട്വീറ്റുകളും നമ്പറിട്ടാണ് ട്വീറ്റ് ചെയ്യാറ്. ഈ നമ്പറിടല്‍ കൃത്യമായി തുടരുകയും ചെയ്തിരുന്നു. എന്നാല്‍, പുതുവര്‍ഷത്തില്‍ ബച്ചന് അബദ്ധം സംഭവിച്ചു. നമ്പറിടലില്‍ തെറ്റുപറ്റി. 4514ാമത്തെ (T 4514) ട്വീറ്റിന് ശേഷം നമ്പറിട്ടത് T 5424 എന്നായിരുന്നു.
പിന്നീടുള്ള ഏതാനും ട്വീറ്റുകള്‍ ഈ തെറ്റിയ നമ്പറില്‍ തുടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ബച്ചന്‍ ആരാധകരോട് മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇത് ഇത്ര വലിയ തെറ്റാണോ എന്ന് ചോദിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തുന്നത്.
'ഒരു ഭയങ്കര തെറ്റുപറ്റി. T 4514 മുതലുള്ള എന്റെ എല്ലാ ട്വീറ്റ് നമ്പറുകളും തെറ്റിയിട്ടുണ്ട്. അതിന് ശേഷമുള്ള നമ്പറെല്ലാം തെറ്റാണ്. T 5424, 5425, 5426, 4527, 5428, 5429, 5430 എല്ലാം തെറ്റാണ്. T 4515, 4516, 4517,4518,4519 4520,4521 എന്നിങ്ങനെയാണ് അതിന്റെ യഥാര്‍ഥ നമ്പര്‍. ക്ഷമ ചോദിക്കുന്നു' എന്നാണ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിന് എന്തിനാണ് ക്ഷമ ചോദിക്കുന്നത് എന്നാണ് ബച്ചനോട് ആരാധകര്‍ ചോദിക്കുന്നത്.

Share this story