മേളയുടെ ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍; 'ഫ്രീഡം ഫൈറ്റ്' പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ''ഫ്രീഡം ഫൈറ്റ്'' സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ഗുരുതര ആരോപണം നേരിടുന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനായി എത്തുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും സംവിധായകന്‍ വ്യക്തമാക്കി. ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജിയോ ബേബി കുറ്റപ്പെടുത്തുന്നു.
Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film featival ല്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ
Happiness international film നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്.
ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപദി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്.
സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു.
KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.