ഷീസാന്‍ ഖാനും കുടുംബവും അവളെ ഉപയോഗിച്ചു ആരോപണവുമായി ആത്മഹത്യ ചെയ്ത നടി ടുണീഷ ശര്‍മ്മയുടെ അമ്മ

tunisha

ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണീഷ ശര്‍മ്മയുടെ അമ്മ വനിത ശര്‍മ്മ കൂടുതല്‍ ആരോപണവുമായി രംഗത്ത്. നടി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ടുണീഷയുടെ കാമുകനായിരുന്ന ഷീസാന്‍ ഖാന്റെ കുടുംബം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയാണ് വനിത നല്‍കിയത്. 
വനിതയാണ് മകളുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും, അവളെ പണത്തിന് വേണ്ടി യാചിക്കാന്‍ ഇടയാക്കിയെന്നുമാണ് ഷീസാന്‍ ഖാന്റെ കുടുംബം ആരോപിച്ചത്. എന്നാല്‍ അത് നിഷേധിച്ച വനിത മൂന്ന് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ മകളുടെ അക്കൌണ്ടിലേക്ക് അയച്ചെന്നും അതിന് ബാങ്ക് രേഖകള്‍ തെളിവാണെന്നും പറയുന്നു. ഈ പണം ഷീസാന്‍ ഖാന്റെ കുടുംബം ഉപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വനിത ആരോപിക്കുന്നു. 
'ഞാന്‍ ഷീസാനെ വെറുതെ വിടാന്‍ പോകുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് എനിക്ക് അറിയേണ്ട ആവശ്യമില്ല. ഇവിടെ എനിക്ക് ലഭിക്കേണ്ടത് നീതിയാണ്. ഷീസനും കുടുംബവും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ് എന്നാണ് ഞാന്‍ കരുതുന്നത്. ടുണീഷ എന്റെ ജീവനായിരുന്നു. അവള്‍ എന്നില്‍ നിന്ന് ഒന്നും ഒളിച്ചുവച്ചിരുന്നില്ല. കഴിഞ്ഞ 34 മാസമായി അവള്‍ ഷീസാന്റെ കുടുംബവുമായാണ് കൂടുതല്‍ സമയം ചിലവഴിച്ചത്. ആ കുടുംബം മുഴുവന്‍ ടുണിഷയെ ഉപയോഗിച്ചു. ഞാന്‍ ടുണീഷയ്ക്ക് പണം കൊടുക്കാറില്ലെന്നാണ് ഷീസാന്റെ അമ്മ പറയുന്നത്. ഈ മൂന്ന് മാസത്തില്‍ മാത്രം ഞാന്‍ ടുണീഷയ്ക്ക് മൂന്ന് ലക്ഷം രൂപ കൊടുത്തു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബാങ്ക് സ്റ്റെറ്റ്‌മെന്റ് നോക്കാം' ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ വനിത ശര്‍മ്മ പറഞ്ഞു.
ഷീസനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം ടുണീഷ അസ്വസ്ഥയായിരുന്നുവെന്ന് വനിത പറയുന്നു. 
ഷീസാന്‍ ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ് പതിനഞ്ചാം നാള്‍ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയല്‍ സെറ്റില്‍ വച്ച് ടൂണീഷ ആത്മഹത്യ ചെയ്യുന്നത്

Share this story