'എ രഞ്ജിത്ത് സിനിമ' യുടെ ചിത്രീകരണം പൂർത്തിയായി

bn

നിഷാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “എ രഞ്ജിത്ത് സിനിമ”. ആസിഫ് അലി,സൈജുകുറുപ്പ്,ആൻസൺ പോൾ,രഞ്ജി പണിക്കർ, നമിത പ്രമോദ്,ഹന്നാ റെജി കോശി,ജൂവൽ മേരിഎന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണ൦ പൂർത്തിയായി.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീക് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി,ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിന്നു.

ഹരിശ്രീഅശോകൻ,അജു വർഗീസ്, ജെപി,കോട്ടയംരമേശ്,ജയകൃഷ്ണൻ,മുകുന്ദൻ,കൃഷ്ണ,കലാഭവൻ നവാസ്, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്,,പൂജപ്പുരരാധാകൃഷ്ണൻ,ജോർഡി ഈരാറ്റുപേട്ട,സബിത ആനന്ദ്,ശോഭ മോഹനൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
 

Share this story