"916 കുഞ്ഞൂട്ടൻ" ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ
Updated: Oct 23, 2023, 10:31 IST
ഗിന്നസ് പക്രു നായകനാകുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു
മോർസെ ഡ്രാഗൺ എന്റർടെയിൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ചിത്രത്തിൽ ടിനി ടോമും സുപ്രധാന വേഷത്തിലെത്തുന്നു. ആര്യൻ വിജയ് ആണ് "916 കുഞ്ഞൂട്ടൻ" സംവിധാനം ചെയ്യുന്നത്.
കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു.
.jpg)


