ഒരാഴ്ചയ്ക്കുള്ളിൽ 52 മില്യൺ വ്യൂസ്...! ഞെട്ടിച്ച് നാനിയുടെ “ആയാ ഷേർ”

52 million views in a week...! Nani's "Aaya Sher" shocked

 തെലുങ്ക് സൂപ്പർ താരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ റിലീസിന് മുൻപേ റെക്കോർഡുകൾ തകർക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ “ആയാ ഷേർ” പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ 52 മില്യണിലധികം കാഴ്ചക്കാരെയും ഒരു മില്യൺ ലൈക്സും സ്വന്തമാക്കി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ഈ ഗാനം ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 15 മില്യൺ വ്യൂസ് നേടിയിരുന്നു. ഇന്ത്യ, യുഎഇ, യുകെ, യുഎസ്എ, കാനഡ തുടങ്ങി ഒൻപതോളം രാജ്യങ്ങളിലെ മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതെത്തിയ ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പുകൾ ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്സിലും ഇതിനോടകം ആഗോള തരംഗമായി മാറിക്കഴിഞ്ഞു.

tRootC1469263">

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’യ്ക്ക് ശേഷം ശ്രീകാന്ത് ഒഡേല-നാനി-സുധാകർ ചെറുകുറി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. 2026 ഓഗസ്റ്റ് 21-ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രം നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ആവേശകരമായ ഇൻട്രോ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് എന്നിവർ ചേർന്നാണ്. കാസർല ശ്യാമിന്റേതാണ് വരികൾ. ‘ജന നായകൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധൻ മാസ്റ്ററാണ് ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നിങ്ങനെ എട്ട് ഭാഷകളിലായാണ് ‘ദ പാരഡൈസ്’ തീയേറ്ററുകളിൽ എത്തുന്നത്. ബോളിവുഡ് താരം രാഘവ് ജൂയാൽ, മോഹൻ ബാബു, സമ്പൂർണേഷ് ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയാണ്. ‘സ്പാർക്ക് ഓഫ് പാരഡൈസ്’ എന്ന ഗ്ലിമ്പ്സ് വീഡിയോയിലൂടെ ഇതിനോടകം വലിയ ചർച്ചയായ ചിത്രം 2026-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

Tags