’45’ ഒടിടിയിലേക്ക്
പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ബിഗ് ബജറ്റ് ചിത്രമാണ് ’45’. കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രമേശ് റെഡ്ഡിയാണ് നിർമ്മിച്ചിരിക്കുന്നത്. ഫാന്റസി, ആക്ഷൻ, ഇമോഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എന്റർടെയ്നറാണ്. സംവിധായകൻ അർജുൻ ജന്യ തന്നെയാണ് ചിത്രത്തിന് സംഗീതം പകരുന്നത് എന്നതും പ്രത്യേകതയാണ്.
tRootC1469263">ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങളും മികച്ച മേക്കിംഗുമാണ് ’45’-ന്റെ പ്രധാന ആകർഷണം. കേരളത്തിലും സുപരിചിതരായ രാജ് ബി ഷെട്ടി, ശിവരാജ് കുമാർ, ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യം മലയാള സിനിമാ പ്രേമികൾക്കിടയിലും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സത്യ ഹെഗ്‌ഡെയുടെ ഛായാഗ്രഹണവും കെ.എം. പ്രകാശിന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി മികച്ച നിലവാരം ഉറപ്പുനൽകുന്നു.
തിയറ്ററുകളിൽ വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ഏകദേശം 18.5 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച പ്രഖ്യാപനം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ജനുവരി 23 മുതൽ ‘സീ 5’ (Zee5) പ്ലാറ്റ്‌ഫോമിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
.jpg)


