ബോളിവുഡിൽ 100 കോടി അടിച്ചെടുത്ത് ധനുഷ്
Dec 5, 2025, 19:22 IST
ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘തേരേ ഇഷ്ക് മേം’ ബോക്സ് ഓഫീസിൽ മുന്നേറുന്നു. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ 100.5 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിലാണ് 100 കോടിയെന്ന നാഴികക്കല്ല് പിന്നിടാൻ ചിത്രത്തിന് കഴിഞ്ഞത്.
tRootC1469263">
ധനുഷിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ് ‘തേരേ ഇഷ്ക് മേം’. കൂടാതെ ലോകമെമ്പാടും 100 കോടി കടന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ‘തിരുചിത്രമ്പലം’ (117.2 കോടി രൂപ), ‘വാത്തി’ (116.2 കോടി രൂപ), ‘റായൻ’ (154 കോടി രൂപ), ‘കുബേര’ (138.1 കോടി രൂപ) എന്നിവയാണ് 100 കോടി കടന്ന ധനുഷിന്റെ മറ്റ് സിനിമകൾ.
അതേസമയം ഇന്ത്യയിലെ ബോക്സ് ഓഫീസിൽ നിന്ന് 6 ദിവസത്തിനുള്ളിൽ 76.75 കോടി രൂപയാണ് ‘തേരേ ഇഷ്ക് മേം’ വാരിയത്. കൃതി സനോണാണ് ഈ പ്രണയ ചിത്രത്തിലെ നായിക. ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് എഴുതിയ ‘തേരേ ഇഷ്ക് മേം’, ധനുഷും പ്രധാന വേഷത്തിൽ അഭിനയിച്ച ‘രാഞ്ജന’ (2013)യുടെ തുടർച്ചയാണ്. കളർ യെല്ലോ പ്രൊഡക്ഷൻസും ടി-സീരീസ് ഫിലിംസും ചേർന്നാണ് നിർമാണം. പ്രകാശ് രാജ്, സുശീൽ ദഹിയ, മാഹിർ മൊഹിയുദ്ദീൻ, റെഡിൻ കിംഗ്സ്ലി എന്നിവരും ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിലുണ്ട്
.jpg)

