യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവം ; എന്താണ് ഈസ്റ്റർ ?

The historical event in which Jesus defeated death and rose from the dead on the third day; What is Easter?
The historical event in which Jesus defeated death and rose from the dead on the third day; What is Easter?

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ.ഉയിർപ്പ് തിരുനാൾ എന്നറിയപ്പെടുന്ന  ഈസ്റ്റർ  ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ആചരിക്കുന്നത്.തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും  വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ പകർന്നു  നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.

tRootC1469263">

ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു.51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. 

The historical event in which Jesus defeated death and rose from the dead on the third day; What is Easter?
 മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായാണ് ഈസ്റ്റര്‍ കൊണ്ടാടുന്നത്. ഈ അവസരത്തില്‍, ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനും അതില്‍ പങ്കുചേരാനും ഒത്തുകൂടുന്നു. റോമന്‍ ചക്രവര്‍ത്തിയായ പോണ്ടിയസ് പീലാത്തോസാണ് യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു കുരിശിലേറ്റിയത്. 

ഈ ദിവസം ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മങ്ങള്‍ എന്നിവ നടത്തും. ജീവിതത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ദു:ഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്റെ പുനരുത്ഥാനം.

ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമര്‍മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസ പ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്നൊരാള്‍ പറയുമ്പോള്‍ 'സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നുവെന്നാണ് വിശ്വാസം.

ഈസ്റ്റര്‍ എപ്പോഴും പെസഹാ പൗര്‍ണമിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് വരുന്നത്. ഇത് വടക്കന്‍ അര്‍ധഗോളത്തിലെ വസന്തത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ പുനരുഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്റര്‍ വിശുദ്ധ വാരത്തിന്റെ അവസാന ദിവസമാണ്. ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്നു. യേശുക്രിസ്തു ചെയ്ത ത്യാഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ദിവസം, മിക്ക ക്രിസ്ത്യാനികളും പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. നല്ല ഭക്ഷണങ്ങള്‍ വിളമ്പുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു.

എ ഡി രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റര്‍ ആഘോഷം നടന്നതെന്നാണ് പറയുന്നത്. നാലാം നൂറ്റാണ്ടോടെ, ഈസ്റ്റര്‍ ഒരു സ്ഥാപിത ക്രിസ്ത്യന്‍ അവധിയായി മാറി, അത് റോമന്‍ സാമ്രാജ്യത്തിലുടനീളം ആഘോഷിക്കപ്പെട്ടു. നൂറ്റാണ്ടുകളായി, ഈസ്റ്റര്‍ ആഘോഷത്തെ ചുറ്റിപ്പറ്റി വിവിധ ആചാരങ്ങളും പാരമ്പര്യങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക (Pascha) എന്ന പേരിലാണ് ഈസ്റ്റര്‍ ആചരിച്ചിരുന്നത്. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉണ്ടായത്. ഈ പാസ്‌ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.

നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലന്‍ഡിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാന പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു.ക്രിസ്തീയ വിശ്വാസത്തിന്റെ മൂലക്കല്ലായ മരണത്തിന്മേലുള്ള യേശുവിന്റെ വിജയത്തിന്റെ വാർഷികമാണിത്.
 

Tags