നല്ല പഞ്ഞിപോലത്തെ വട്ടയപ്പം ; ഈസ്റ്റർ സ്പെഷ്യൽ റെസിപ്പി

Easter special recipe
Easter special recipe

ആവശ്യമായ ചേരുവകൾ

തരി ഇല്ലാതെ പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
ചെറുചൂടുവെള്ളം – ½ കപ്പ്
തേങ്ങ – ചെറുത് മൂന്നെണ്ണം
പഞ്ചസാര– ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- ആവശ്യത്തിന്
യീസ്റ്റ് – ½ ടീസ്പൂൺ
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂൺ
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന രീതി:

ആദ്യമായി മാവ് അരച്ചെടുക്കേണ്ടതുണ്ട്. ഇതിനായി അര കപ്പ്‌ ചെറുചൂടുവെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തിൽ കലക്കി തുടർച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാൻ വയ്ക്കുക.തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേർത്ത വെള്ളം, തേങ്ങാപാൽ, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.

ഇത് എട്ട് മണിക്കൂർ പുളിയ്ക്കാൻ വെക്കണം.അടുത്തതായി ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയ ശേഷം വട്ടയപ്പത്തിനുള്ള മാവ് അതിൽ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, വച്ച് അലങ്കരിക്കുക. ഇത് ആവിയിൽ 20 മിനിറ്റ് നേരം വേവിക്കണം. ഇനി ഇത് വെന്തു കഴിയുമ്പോൾ അടുപ്പത്ത് നിന്നെടുക്കാം. ഇതോടെ രുചിയൂറും വട്ടയപ്പം റെഡി.

Tags