കൂവളത്തിൻറെ ഇല ചില ദിവസങ്ങളിൽ പറിക്കാൻ പാടില്ല എന്ന് പറയുന്നതെന്തുകൊണ്ട് ?

Why is it said that the leaves of the koovala should not be plucked on certain days
Why is it said that the leaves of the koovala should not be plucked on certain days

മഹാവിഷ്ണുവിനെ തുളസി കൊണ്ടു അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാനമാണ്. 

tRootC1469263">

മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത്  ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം. 

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. 

 leaves of the koovala should not be plucked on certain days?

ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു.

ഏറെ ഔഷധ മൂല്യമുള്ള വൃക്ഷം കൂടിയാണ് കൂവളം. ആയുര്‍വേദത്തില്‍ ഔഷധമായി കൂവളത്തിന്റെ ഇല, തൊലി, വേര്, മുതലായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പ്രമേഹത്തിന് കൂവളത്തിലയുടെ നീര് 12 മുതല്‍ 15 വരെ മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. വാതത്തിനും, കഫത്തിനും, ഛര്‍ദ്ദിയ്ക്കും, അതിസാരത്തിനും കൂവളം അത്യുത്തമമാണ്. കൂവളത്തിന്റെ ഇല ചതച്ചെടുത്ത നീര് എണ്ണയില്‍ ചേര്‍ത്ത് കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന, പഴുപ്പ് എന്നിവ മാറി കിട്ടും.

Why is it said that the leaves of the koovala should not be plucked on certain days?


 

Tags