നവംബർ 2; എല്ലാ മരിച്ചവരുടെയും ഓർമ്മയ്ക്കായ് ഒരു ദിനം..
നമ്മിൽ നിന്നും വേർപിരിഞ്ഞുപോയ ആത്മാക്കളുടെ ഓര്‍മ്മയ്ക്കായാണ് ക്രൈസ്തവജനത നവംബർ 2 സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസമായി ആചരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ ഭൂമിയിലുള്ളവരുടെ പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും വേണമെന്നാണ് വിശ്വാസം. ഈ വിശ്വാസം അനുസരിച്ചാണ് നവംബര്‍ മാസം മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ പ്രത്യേക കുർബാന അർപ്പിക്കുകയും വിശ്വാസികൾ സെമിത്തേരികൾ സന്ദർശിക്കുകയും ശവകുടീരങ്ങളിൽ മെഴുകുതിരികൾ തെളിയിച്ചും പൂക്കൾ സമർപ്പിച്ചും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
tRootC1469263">മരിച്ചു പോയവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഒന്‍പതാം നൂറ്റാണ്ടോടു കൂടി വിശുദ്ധ ഒഡിലോ ഓഫ് ക്ലൂണി ആണ് ആദ്യമായി നവംബര്‍ മാസം രണ്ടാം തിയതി മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക ഓര്‍മ്മ ദിവസമായി ആചരിക്കുവാന്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ബെനഡിക്ടൈന്‍, കര്‍ത്തൂസിയന്‍ സമൂഹാംഗങ്ങള്‍ അവരുടെ ആശ്രമങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനം ആചരിച്ചു തുടങ്ങി. പോപ്പ് സില്‍വെസ്റ്റര്‍ രണ്ടാമന്‍ ഇത് അംഗീകരിക്കുകയും പിന്നീട് തിരുസഭയുടെ തിരുനാളായി സകല മരിച്ചവരുടെയും തിരുനാള്‍ മാറുകയും ചെയ്തു.

ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി ദണ്ഡവിമോചനം ഈ ദിവസം അനുവദനീയമാണ്. വിശ്വാസികൾക്ക് ഈ ദിവസം സെമിത്തേരിയിൽ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂർണ ദണ്ഡവിമോചനത്തിനായി അപേക്ഷിക്കാം. വർഷത്തിൽ നവംബര് 1 മുതൽ 8 വരെ പൂർണ ദണ്ഡവിമോചനത്തിനും അല്ലാത്ത ദിവസങ്ങളിൽ ഭാഗിക ദണ്ഡവിമോചനവും അപേക്ഷിക്കാവുന്നതാണ്.
വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക് വേണ്ടി നവംബര്‍ രണ്ടിന് കല്ലറകളില്‍ പോവുകയും 'സ്വര്‍ഗ്ഗസ്ഥനായ പിതാവും', 'വിശ്വാസപ്രമാണവും' ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ പാപ മോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സെമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്.
എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സെമിത്തേരി സന്ദര്‍ശനം നടത്തുന്നതും ഉത്തമമായിരിക്കും.
.jpg)


