തൃച്ചംബരത്ത് വിശ്വശാന്തി വൈദിക മഹായജ്ഞവും വിഹംഗം യോഗ ധ്യാനവും ജൂലൈ 22-ന്

'Vishwashanthi Vaidika Mahayajna' and 'Vihangam Yoga Meditation' at Trichambaram on July 22.

സന്ത് പ്രവർ ശ്രീ വിഗ്യാൻ ദേവ് ജി മഹാരാജിന്റെ നാലാമത് ഭാരത പരിക്രമയുടെ ഭാഗമായാണ് അദ്ദേഹം തൃച്ചംബരം സന്ദർശിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി വൈകുന്നേരത്തെ ആത്മീയ പ്രഭാഷണത്തിന് മുന്നോടിയായി വിശ്വശാന്തിക്കായി വൈദിക മഹായജ്ഞം (ഹവൻ യജ്ഞം) നടക്കും. തുടർന്ന് പ്രഭാഷണവും സത്സംഗവും ക്രിയാത്മക സാധനയും (ധ്യാനം) ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരിക്കും.

 തൃച്ചംബരം : തൃച്ചംബരം ശ്രീ കൃഷ്ണ സേവാ സമിതിയുടെ 50-ാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് വിഹംഗം യോഗ സന്ത് സമാജത്തിന്റെയും ശ്രീ കൃഷ്ണ സേവാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിശ്വശാന്തി വൈദിക മഹായജ്ഞവും വിഹംഗം യോഗ ധ്യാനവും സംഘടിപ്പിക്കുന്നു. 2026 ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം 5 മണി മുതൽ തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുന്നത്.

സന്ത് പ്രവർ ശ്രീ വിഗ്യാൻ ദേവ് ജി മഹാരാജിന്റെ നാലാമത് ഭാരത പരിക്രമയുടെ ഭാഗമായാണ് അദ്ദേഹം തൃച്ചംബരം സന്ദർശിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി വൈകുന്നേരത്തെ ആത്മീയ പ്രഭാഷണത്തിന് മുന്നോടിയായി വിശ്വശാന്തിക്കായി വൈദിക മഹായജ്ഞം (ഹവൻ യജ്ഞം) നടക്കും. തുടർന്ന് പ്രഭാഷണവും സത്സംഗവും ക്രിയാത്മക സാധനയും (ധ്യാനം) ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരിക്കും.

  ശ്രീ കൃഷ്ണ സേവാ സമിതി പ്രസിഡന്റ് പി.വി അനിൽ കുമാർ, സെക്രട്ടറി സി.പി മനോജ്, മുൻ പ്രസിഡന്റുമാരായ എ.പി ഗംഗാധരൻ, സുരേന്ദ്രൻ നമ്പ്യാർ,  വിഹംഗ യോഗ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ശിവദാസൻ നമ്പ്യാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags