വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?

vishukani
vishukani

ഐശ്വര്യവും സമൃദ്ധിയും നേരുന്ന മറ്റൊരു വിഷുക്കാലം കൂടി വരവായി. മലയാള വർഷത്തിന്‍റെ ആരംഭമായ മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരുപാടുണ്ട് വിഷുവിന്.

എങ്ങും കൊന്ന മരങ്ങള്‍ പൂത്തുനില്‍ക്കുന്നു.. പടക്കങ്ങളുടെ ശബ്ദവും. വിഷുവിന് വന്‍ വരവേല്‍പ്പാണ് നാടും നഗരവും നല്‍കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതുകൊണ്ട് തന്നെ കാര്‍ഷിക വിളകളാണ് കണിയ്ക്കു പ്രധാനം. പച്ചക്കറികള്‍ക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുയര്‍ന്നാലും കണിവെക്കാന്‍ സാധാനങ്ങള്‍ വാങ്ങി കൂട്ടുന്ന തിരക്കിലാണ് ജനങ്ങള്‍.

tRootC1469263">

വിഷു കണി എങ്ങനെ മികച്ചതാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. എല്ലാ മലയാളികള്‍ക്കും വിഷു ആശംസങ്ങള്‍ നേരുന്നതിനോടൊപ്പം എങ്ങനെ നല്ലൊരു കണി ഒരുക്കാം എന്നു കൂടി അറിയാം..

കണികാണും നേരം

യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്‍ കണികാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലും വ്യത്യസ്ത സമയങ്ങളിലായിരിക്കും.


ഉരുളി

നന്നായി വൃത്തിയാക്കിയ വലിയ ഉരുളിയാണ് പ്രധാനമായും കണി ഒരുക്കുമ്പോള്‍ വേണ്ടത്. ഉരുളിയിലാണ് മിക്ക സാധാനങ്ങളും വെയ്‌ക്കേണ്ടത്.

താമ്പൂലം

വെറ്റിലയാണ് അടുത്തതായി വേണ്ടത്. ഒന്നോ രണ്ടോ വെറ്റിലയും വെയ്ക്കാം.

അഷ്ടം

നവധാന്യങ്ങളാണ് വിഷുക്കണിയില്‍ മറ്റൊരു പ്രധാനപ്പെട്ടവ. എട്ട് തരം ധാന്യങ്ങള്‍ വേണം. ഇതില്‍ മഞ്ഞപൊടി ചേര്‍ത്ത് വെയ്ക്കാം.

കുങ്കുമം

ചെറിയ പാത്രത്തില്‍ കുങ്കുമവും വെയ്ക്കാം.

ഗ്രന്ഥം

ഗ്രന്ഥം എന്നു ഉദ്ദേശിക്കുന്നത് ഭഗവത് ഗീത, മഹാഭാരതം എന്നിവ ഏതെങ്കിലും വെയ്ക്കണം എന്നാണ്.

ദര്‍പ്പണം

ആറന്മുള കണ്ണാടിയാണ് വിഷുക്കണിയില്‍ വേറിട്ടു നില്‍ക്കുന്ന മറ്റൊന്ന്. ഭഗവതിയെയാണ് വാല്‍ക്കണ്ണാടി കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്.

വസ്ത്രങ്ങള്‍

കണിയില്‍ കോടി മുണ്ട് വെയ്ക്കുന്ന പതിവുണ്ട്. പരമ്പരാഗതമായ മുണ്ട് വെയ്ക്കുന്നതാണ് നല്ലത്.

അടയ്ക്ക

വെത്തിലയോടൊപ്പം അടയ്ക്കയും വെയ്ക്കാം.

കണിക്കൊന്ന

കണ്ണനെ കണികാണുമ്പോള്‍ കണിക്കൊന്ന അലങ്കരിക്കാതെ പറ്റില്ല. കൃഷ്ണവിഗ്രഹത്തിന് ചുറ്റും കണിക്കൊന്ന കൊണ്ട് നിറയണം. രാവിലെ കണികാണുമ്പോള്‍ ഇത് തന്നെയാണ് കുളര്‍മ.

മാങ്ങ

പച്ച മാങ്ങ ഇലയും തണ്ടോടുകൂടിയും വെക്കുന്നതാണ് നല്ലത്.

നാളികേരം

തേങ്ങ രണ്ടായി പിളന്ന് വെയ്ക്കാം.

അണ്ടിപ്പരിപ്പ്

രണ്ട് അണ്ടിപ്പരിപ്പെങ്കിലും കണിവെക്കുമ്പോള്‍ ഉണ്ടാകണം.

ചക്ക

ചെറിയ ചക്ക അല്ലെങ്കില്‍ ഇടി ചക്കയാണ് കണി ഒരുക്കുമ്പോള്‍ വെയ്‌ക്കേണ്ടത്.


കൈതച്ചക്ക

കണിയില്‍ പഴങ്ങള്‍ വെയ്ക്കുമ്പോള്‍ പ്രധാനം കൈതച്ചക്കയും ഏത്തപ്പഴവുമാണ്.

കണി വെള്ളരി

മഞ്ഞ നിറത്തിലുള്ള ചെറിയ വെള്ളരിയും കണിയില്‍ പ്രധാനമാണ്.

പച്ചക്കറികള്‍

എല്ലാത്തരം പച്ചക്കറികളും നിങ്ങള്‍ക്ക് കണിയില്‍ വെക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതാനും പച്ചക്കറികള്‍ തിരഞ്ഞെടുത്ത് വെയ്ക്കാം.


മെറ്റല്‍സ്

സ്വര്‍ണ്ണം, നാണയം, അരി നിറച്ച നിറപറ, വെള്ളം നിറച്ച കിണ്ടി എന്നിവയാണ് ഈ കൂട്ടത്തില്‍ വരുന്നവ. സ്വര്‍ണ്ണവും നാണയവും മുണ്ടിനു മുകളില്‍ വെയ്ക്കുന്നതാണ് നല്ലത്.

മധുരം

കണിവെയ്ക്കുമ്പോള്‍ മധുരം വെയ്ക്കുന്നവരും ഉണ്ട്. മിക്കവരും ഉണ്ണിയപ്പമാണ് വെക്കുന്നത്.

നിലവിളക്ക്

എല്ലാത്തിനുമൊപ്പം കത്തിച്ചു വച്ച നിലവിളക്കും ആകുമ്പോള്‍ നല്ലൊരു കണി ഒരുക്കി കഴിഞ്ഞു.

Tags