കെന്റിൽ ഭക്തിസാന്ദ്രമായി വിനായക ചതുർത്ഥി ആഘോഷവും സൂര്യകാലടി മഹാഗണപതിഹോമവും

Vinayaka Chaturthi celebrations and the Suryakaladi Mahaganapathi Homam held with great devotion in Kent

ഐശ്വര്യം, സമാധാനം, ദിവ്യാനുഗ്രഹം എന്നിവയ്ക്കായി നാളികേരം ഉൾപ്പെടെയുള്ള ശുഭകരമായ എട്ട് ദ്രവ്യങ്ങൾ അഗ്നിയിൽ സമർപ്പിച്ച് നടത്തുന്ന പുണ്യകർമമാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. വിഘ്നങ്ങൾ നീക്കി ജ്ഞാനവും ഐശ്വര്യവും നൽകുന്ന ഗണപതിക്ക് സമർപ്പിച്ചാണ് പ്രത്യേക ഹോമം നടത്തിയത്.

 ഗ്രേവ്സെന്റ് (കെന്റ്): യുണൈറ്റഡ് കിംഗ്ഡം കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ, കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനായക ചതുർത്ഥി ആഘോഷവും സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭക്തിസാന്ദ്രമായി സമാപിച്ചു. ഗണപതി ഭക്തർക്കായി സംഘടിപ്പിച്ച പ്രത്യേക ഹോമത്തിൽ കെന്റിന് പുറമെ യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.

Vinayaka Chaturthi celebrations and the Suryakaladi Mahaganapathi Homam held with great devotion in Kent.

സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗ്രേവ്സെന്റിലെ ഡബ്ബ്സ് പ്ലേസ് ഫാമിൽ വെച്ചായിരുന്നു ചടങ്ങുകൾ. കേരളത്തിലെ പ്രശസ്ത താന്ത്രികാചാര്യൻ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.

ഐശ്വര്യം, സമാധാനം, ദിവ്യാനുഗ്രഹം എന്നിവയ്ക്കായി നാളികേരം ഉൾപ്പെടെയുള്ള ശുഭകരമായ എട്ട് ദ്രവ്യങ്ങൾ അഗ്നിയിൽ സമർപ്പിച്ച് നടത്തുന്ന പുണ്യകർമമാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. വിഘ്നങ്ങൾ നീക്കി ജ്ഞാനവും ഐശ്വര്യവും നൽകുന്ന ഗണപതിക്ക് സമർപ്പിച്ചാണ് പ്രത്യേക ഹോമം നടത്തിയത്.

Vinayaka Chaturthi celebrations and the Suryakaladi Mahaganapathi Homam held with great devotion in Kent.

ഭക്തിപൂർവം നടന്ന പൂജകളും ഹോമചടങ്ങുകളും വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തരുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതൽ ശ്രദ്ധേയത നൽകി.

Tags