സംഗീത ആസ്വാദകർക്ക് പുത്തനനുഭവമായി വൈഷ്ണവി നമ്പ്യാരുടെ സംഗീത കച്ചേരി

vaishnavi


തളിപ്പറമ്പ : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അമ്പലത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച നടന്ന  സംഗീത കച്ചേരി സംഗീതാസ്വാദകർക്ക് ഹൃദ്യാനുഭവമായി.ശാസ്ത്രീയ സംഗീതരംഗത്ത് വളർന്നുവരുന്ന യുവപ്രതിഭ വൈഷ്ണവി നമ്പ്യാർ ആണ് തന്റെ സംഗീതത്തിലൂടെ ആസ്വാദകർക്ക് നാവ്യാനുഭവം പകർന്നത് .

vaishnavi nambyar

പ്രശസ്ത സംഗീതജ്ഞൻ എടയാർ ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യയാണ് വൈഷ്ണവി .കർണാടക സംഗീതരംഗത്തെ പ്രശസ്തരായ രാജേഷ് കലാഗ്രാമം (വയലിൻ), ആഡൂർ ബാബു (മൃദംഗം) എന്നിവരാണ് പക്കമേളമൊരുക്കിയത് .

Share this story