വൈശാഖോത്സവം ; അക്കരെ കൊട്ടിയൂരിലെ മണിത്തറിയിൽ താൽക്കാലിക ശ്രീകോവിൽ നിർമാണം ആരംഭിച്ചു

Vaisakhotsavam; Construction of temporary shrine begins at Manithari in Kottiyoor
Vaisakhotsavam; Construction of temporary shrine begins at Manithari in Kottiyoor

വയനാടൻ കാടുകളിൽ ലഭ്യമാകുന്ന ഞെട്ടിപ്പനയോല കൊണ്ട് കെട്ടിയാണ് അക്കരെ കൊട്ടിയൂർ ശ്രീകോവിൽ നിർമ്മിക്കുന്നത്. ഓടത്തണ്ട് വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മാണം. തിരുവോണം ആരാധനക്ക് മുമ്പ് ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകും.

കണ്ണൂർ : ക്ഷേത്രമില്ല ക്ഷേത്രമായ കൊട്ടിയൂർ അക്കരെ  സന്നിധാനത്ത് താൽക്കാലിക ശ്രീ കോവിൽ നിർമ്മാണം ആരംഭിച്ചു. ഉഷ കാമ്പ്രം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് താൽക്കാലിക ശീ കോവിൽ നിർമ്മിക്കുന്നത്.   ഓട മുള ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ്  താൽക്കാലിക ശ്രീ കോവിൽ നിർമ്മാണം.

tRootC1469263">

 തൃക്കലശ്ശോട്ട് വരെക്ക് വേണ്ടി ശ്രീകോവിൽ നിർമ്മിക്കുന്നത്. മണിത്തറയ്ക്ക് മുകളിലാണ് താൽക്കാലിക ശ്രീകോവിൽ നിർമ്മിക്കുന്നത്. വയനാടൻ കാടുകളിൽ ലഭ്യമാകുന്ന ഞെട്ടിപ്പനയോല കൊണ്ട് കെട്ടിയാണ് അക്കരെ കൊട്ടിയൂർ ശ്രീകോവിൽ നിർമ്മിക്കുന്നത്. ഓടത്തണ്ട് വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മാണം. തിരുവോണം ആരാധനക്ക് മുമ്പ് ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകും. ജൂൺ
15 നാണ് തിരുവോണം ആരാധാന.

തിരുവോണം ആരാധനാളിൽ പെരുമാളെ തിരുവാഭരണങ്ങൾ അണിയിച്ച് 36 കുടം അഭിഷേകം നടത്തും. കൂതമ്പലത്തിൽ അന്നുമുതൽ മക്തവിലാസം കൂത്തും ആരംഭിക്കും. തിരുവോണം അനുബന്ധിച്ചു ഉച്ചയ്ക്ക് പൊന്നിൻ ശീവേലി നടത്തും. ഉത്സവാവസാനം ചിത്രനാളിൽ ശ്രീകോവിൽ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കും. ഉത്സവാരംഭം മുതൽ കൊട്ടിയൂരിൽ വാൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്,   17 ന് ഇളനീർവെപ്പും 18 ഇളനീരാട്ടവും അഷ്ടമി ആരാധനാ യും നടക്കും.

Tags