വിശ്വാസികളെ കൈവിടാത്ത കൊട്ടിയൂരപ്പൻ;വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് നീരെഴുന്നള്ളത്ത് നടന്നു

Kottiyoorappan, who did not abandon the believers; started the Vaisakha festival and walked in the water

കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്  തുടക്കം കുറിച്ച് അക്കരെ കൊട്ടിയൂരിൽ  നീരെഴുന്നള്ളത്ത് നടന്നു . 28ന് നടക്കുന്ന നെയ്യാട്ടത്തിന് നെയ്ക്കുടങ്ങൾ എത്തിക്കുന്നതിനായി വ്രതം നോൽക്കുന്ന നെയ്യമൃത് വ്രതക്കാർ വെള്ളിയാഴ്ച  കലശം കുളിച്ച് വിവിധയിടങ്ങളിലെ മഠങ്ങളിൽക്കയറി  കഠിനവ്രതമാരംഭിച്ചു. 

വൈശാഖ മഹോത്സവം തുടങ്ങുന്നതിന്റെ മുന്നോടിയായി യാഗക്കാരും ആചാര്യൻമാരും സ്ഥാനികരും സമുദായിയുടെയും ജൻമ ശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ സന്നിധിലേക്ക് പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നെള്ളത്ത് . ബാവലി തീർത്ഥം കൂവയിലക്കുമ്പിളിൽ ശേഖരിച്ച ശേഷം സമുദായിയും ജന്മശാന്തിയും അടങ്ങുന്ന സംഘം അക്കരെ സന്നിധിയിലെ മണിത്തറയിലെത്തി ജന്മശാന്തി സ്വയം ഭൂവിൽ അഭിഷേകം ചെയ്യും. ഇടവത്തിലെ മകം നാളിലാണ് ഈ ചടങ്ങ് നടക്കുന്നത്.

Kottiyoorappan, who did not abandon the believers; started the Vaisakha festival and walked in the water

നീരെഴുന്നള്ളത്ത് കഴിഞ്ഞാൽ അക്കരെ സന്നിധിയിൽ നടക്കുന്ന പരമപ്രധാന ചടങ്ങായ നെയ്യാട്ടം 28ന് നടക്കും. വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും പരാശക്തിയുടെ വാൾ എഴുന്നള്ളിച്ച് സന്ധ്യയോടെ ഇക്കരെ സന്നിധിയിൽ എത്തിക്കഴിഞ്ഞ ശേഷമാണ് നെയ്യമൃത് സംഘങ്ങൾ നെയ്യാട്ടത്തിനായി എഴുന്നള്ളിച്ചെത്തിയ നെയ് കുടങ്ങളുമായി അക്കരെ സന്നിധിയിൽ പ്രവേശിക്കുക. തുടർന്ന് സ്വയംഭൂ മൂടിയ അഷ്ടബന്ധം നീക്കുന്ന ചടങ്ങായ നാളം തുറക്കൽ ചടങ്ങിന് ശേഷം അർദ്ധരാത്രിയോടെയാണ് നെയ്യാട്ടം നടക്കുക.

Tags