തൃച്ചംബരം നടുവിൽ മഠത്തിലേക്ക് സ്വാമിയാരുടെ എഴുന്നള്ളത്ത് ; ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കുന്നു

Swami's procession to the monastery in the middle of Trichambaram; This time, a special gathering of monks is taking place

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ് തൃച്ചംബരത്ത് ഉത്സവം. പൌരാണിക പ്രസിദ്ധമായ പെരുംചെല്ലൂര്‍ ഗ്രാമത്തിലെ പുരാതന സംസ്‌കൃതിയുടെ പ്രതീകം കൂടിയാണിത്. ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം 3 മണിയോടുകൂടി ശങ്കരപരമ്പരയിൽ പെട്ട സന്യാസി വര്യന്മാരായ തെക്കെമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതികൾ, ഇടനീർ മഠംമൂപ്പിൽ സ്വാമിയാർ ശ്രീമദ് സച്ചിതാനന്ദ ഭാരതികൾ, നടുവിൽ സ്വാമിയാർ മഠംമൂപ്പിൽ സ്വാമിയാർ ശ്രീമദ് അച്ചുതാനന്ദ ഭാരതികൾ, ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ തൃക്കൈക്കാട്ട് മഠംമൂപ്പിൽ സ്വാമിയാർ, നടുവിൽ മഠംഇളമുറ സ്വാമിയാർ ,ശ്രീമദ് പാർത്ഥസാരഥി സ്വാമികൾ എന്നിവർ  ഒരുമിച്ച് എഴുന്നള്ളുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു സന്യാസി സംഗമം തൃച്ചംബരത്ത് നടക്കുന്നത്. 

tRootC1469263">

Swami's procession to the monastery in the middle of Trichambaram; This time, a special gathering of monks is taking place

പൂർവ്വകാലത്ത് ചാതുർമാസ്യ വ്രതകാലത്തിനു ശേഷം തീർത്ഥാടനത്തിന് ഇറങ്ങുന്ന സന്യാസിമാർ പ്രതിവർഷം സംഗമിക്കാറുള്ളത് തൃച്ചംബരം ഉത്സവ കാലത്ത് ആണ്. എന്നാൽ വർഷങ്ങളായി ഈ സംഗമം ഇവിടെ പതിവില്ല. ഉത്സവ കാലത്ത് അതത് സന്യാസിമാർക്ക് ഒഴിവുള്ള ഏതെങ്കിലും ഒരു ദിവസം തൃച്ചംബരത്ത് വന്ന് നൃത്തത്തിൽ പങ്കെടുക്കുക മാത്രമായി പതിവ്. ഇക്കുറി ശ്രീ രാഘവപുരം സഭായോഗത്തിൻ്റെയും, തൃച്ചംബരം നടുവിൽ മഠം യജുർവേദ വേദ പാഠശാലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് ഇപ്രകാരം സന്യാസി സംഗമം പൂർവ്വ സമ്പ്രദായത്തിൽ സംഘടിപ്പിക്കുന്നത്. 

Swami's procession to the monastery in the middle of Trichambaram; This time, a special gathering of monks is taking place

7 ന് തൃച്ചംബരത്ത് എത്തുന്ന സന്യാസിമാർ അന്ന് വിധിപ്രകാരം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് മാർച്ച് 8 ഞായർ രാവിലെ 6 മണിക്കുള്ള മോലോത്ത് നൃത്തത്തിൽ തൃച്ചംബരത്തപ്പനോടൊപ്പം ആനന്ദനൃത്തമാടാൻ സന്യാസിമാർ സന്നിഹിതരാകും. തുടർന്ന് 8 മണിയോടെ തൃച്ചംബരം നടുവിൽ മഠത്തിൽ ഭിക്ഷ അമൃതേത്തും വെച്ച് നമസ്കാരവും നടക്കും. ഈ സമയത്ത് ഭക്ത ജനങ്ങൾക്കും വച്ച് നമസ്കരിക്കാൻ അവസരം ഉണ്ടായിരിക്കും.

 

Tags