തളിപ്പറമ്പ തൃച്ചംബരം ക്ഷേത്രോത്സവം : ഭക്തർക്കായി സൗജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു

Taliparamba Trichambaram Temple Festival: Free Chuk Coffee Distribution Started for Devotees

തളിപ്പറമ്പ: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ക്ഷേത്ര പരിസരത്ത് സൗജന്യ ചുക്ക് കാപ്പി, പലഹാര വിതരണം ആരംഭിച്ചു. അഖില ഭാരത അയ്യപ്പസേവാ സംഘം പാലകുളങ്ങര യൂണിറ്റിൻ്റെ  നേതൃത്വത്തിലാണ് വിതരണം .
അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് 
കെ സി സോമൻ നമ്പ്യാർ  അധ്യക്ഷത വഹിച്ചു.

tRootC1469263">

പാലകുളങ്ങര യൂണിറ്റ് കഴിഞ്ഞ 15 വർഷമായി ക്ഷേത്രോത്സവ കാലത്ത് ഭക്തർക്കായി സൗജന്യ ചുക്ക് കാപ്പിയും പലഹാരവും വിതരണം ചെയ്ത് വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

Tags