ഉപവാസം അനുഷ്ഠിച്ച് രാമ നാമം ജപിക്കാം; നാളെ ശ്രീരാമ നവമി
ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ശ്രീരാമ നവമി. ശ്രീരാമന്‍ ജനിച്ച ദിനമായാണ് ഈ ദിവസം വിശ്വസിക്കപ്പെടുന്നത്. ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമി തിഥിയിലാണ് ഈ ഉത്സവം ആചരിക്കുന്നത്. ഇത്തവണ വ്യാഴാഴ്ചയാണ് ശ്രീരാമ നവമി ആഘോഷിക്കുന്നത്.ശ്രീരാമ നവമി ദിനത്തില്‍ ഭക്തര്‍ ഉപവാസം അനുഷ്ഠിക്കുകയും രാമനാമം ജപിക്കുകയും ചെയ്യുന്നു. ''ശ്രീരാമ ജയ രാമ ജയ ജയ രാമ'' എന്ന നാമം ജപിക്കുന്നത് പുണ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. രാമായണം പാരായണം ചെയ്യുന്നതും ഈ ദിവസത്തെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. ക്ഷേത്ര സന്ദര്‍ശനം, നിവേദ്യ സമര്‍പ്പണം, വഴിപാടുകള്‍ എന്നിവയും ഭക്തി പൂര്‍വ്വം നടത്തപ്പെടുന്നു. ചില സ്ഥലങ്ങളില്‍ ഭജനകളും കീര്‍ത്തനങ്ങളും സംഘടിപ്പിച്ച് ഭക്തി മയമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വാസമുണ്ട്. ദശരഥ രാജാവിന്റെയും കൗസല്യയുടെയും പുത്രനായി അയോധ്യയില്‍ ജനിച്ച അദ്ദേഹം ''മര്യാദ പുരുഷോത്തമന്‍'' എന്ന വിശേഷണത്തോടെ അറിയപ്പെടുന്നു. ജീവിതത്തിലെ എ ല്ലാ ഘട്ടങ്ങളിലും ധര്‍മ്മത്തെ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഈ ഉത്സവം വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. അയോധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ സരയു നദിയില്‍ വിശുദ്ധ സ്‌നാനം ചെയ്യുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും അലങ്കാരങ്ങളും നടക്കുന്നു. ദക്ഷിണേന്ത്യയില്‍ ശ്രീരാമനും സീതയും തമ്മിലുള്ള കല്യാണോത്സവം ആചരിക്കുന്നത് പ്രധാന പ്രത്യേകതയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭജനകളും പ്രദക്ഷിണങ്ങളും സംഘടിപ്പിച്ച് സമൂഹമായി ഈ ദിനം ആഘോഷിക്കുന്നു.
.jpg)


