പൂരം കൊടിയേറി മക്കളേ ..! തൃശ്ശൂർ ഇനി പൂര ലഹരിയിൽ

Pooram is here, children..! Thrissur is now in the throes of Pooram.

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് കോടിയേറി.പൂരത്തിന്റെ ഐശ്വര്യപൂർണ്ണമായ തുടക്കം കുറിക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ പൂർണ്ണമായി.പതിനൊന്ന് മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിക്കൂറകള്‍ ഉയർന്നതോടെ വരാനിരിക്കുന്ന പൂരവിസ്മയങ്ങളുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ തൃശ്ശൂർ നഗരം ആവേശത്തിന്റെ കൊടുമുടിയിലായിരിക്കും.

ഏപ്രില്‍ 24-നാണ് പൂരപ്രേമികള്‍ക്ക് കൗതുകമുണർത്തുന്ന പൂരച്ചമയ പ്രദർശനം നടക്കുന്നത്. നാടും നഗരവും കാത്തിരിക്കുന്ന പ്രധാന പൂരദിനം ഏപ്രില്‍ 26-നാണ്. ഘടകക്ഷേത്രങ്ങളുടെ പൂരം വരവോടെ സജീവമാകുന്ന പൂരദിവസം മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം എന്നീ സംഗീത വിരുന്നുകള്‍ക്ക് സാക്ഷ്യം വഹിക്കും. പൂരത്തിന്റെ മാറ്റ് കൂട്ടുന്ന വർണ്ണശബളമായ കുടമാറ്റവും തുടർന്ന് പുലർച്ചെ ആകാശത്ത് വിസ്മയം തീർക്കുന്ന പ്രധാന വെടിക്കെട്ടും അരങ്ങേറുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപ്തിയാകും.  

Tags