ഭക്തിയുടെ നിറവിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ തൃപുത്തരി
ഭക്തി സാന്ദ്രമായി പെരുംത്രികോവിലപ്പന്റെ പുത്തരി അടിയന്തിരം നടന്നു.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉത്സവങ്ങളിൽ ഒന്ന് കൂടിയാണ് പുത്തരി ഉത്സവം. പുലർച്ചെ നാല് മണിയോടെയാണ് കണി ദർശനത്തിനായി നട തുറന്നത്. തുടർന്ന് പുത്തരി പൂജയും നടന്നു.
തളിപ്പറമ്പ് : ഉത്തരമലബാറിലെ പ്രശസ്തമായ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. രാജാക്കൻമാരുടെ രാജാവായി ശിവ ഭഗവാനെ ആരാധിച്ചുപോരുന്ന ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ വെള്ളിയാഴ്ച്ച തൃപുത്തരി നടന്നു. ഉപക്ഷേത്രമായ കയ്യത്ത് നാഗക്ഷേത്രത്തിൽ നിന്ന് പുത്തരിക്കുള്ള അരി എഴുന്നള്ളിച്ചെത്തിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ദൂരദേശത്തു നിന്ന് ഉൾപ്പെടെ 1000 കണക്കിന് ഭക്തരാണ് പുത്തരി അടിയന്തിരത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

ഭക്തി സാന്ദ്രമായി പെരുംത്രികോവിലപ്പന്റെ പുത്തരി അടിയന്തിരം നടന്നു.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉത്സവങ്ങളിൽ ഒന്ന് കൂടിയാണ് പുത്തരി ഉത്സവം. പുലർച്ചെ നാല് മണിയോടെയാണ് കണി ദർശനത്തിനായി നട തുറന്നത്. തുടർന്ന് പുത്തരി പൂജയും നടന്നു.

ഉപക്ഷേത്രമായ കയ്യത്ത് നാഗക്ഷേത്രത്തിൽ നിന്നാണ് പുത്തരിക്കുള്ള അരി എഴുന്നള്ളിച്ചെത്തിച്ചത്. പുത്തരിയോടൊപ്പം എല്ലാ മലയാള മാസ സംക്രമ ദിനങ്ങളിലും ഇവിടെ നിന്ന് ക്ഷേത്രത്തിലേക്ക് അരി എഴുന്നള്ളിക്കുന്നതാണ് പതിവ്. കയ്യത്തെ പുത്തലത്ത്, എടവലത്ത്, വാര്യമ്പത്ത്, ചെറുവോടൻ എന്നീ നാല് തറവാട്ടുകാർക്കാണ് അരി എഴുന്നള്ളിക്കുന്നതിനുള്ള അവകാശം. ക്ഷേത്രത്തിലെ നിത്യപൂജയ്ക്കുള്ള അരി എത്തിക്കുന്നതിനുള്ള അവകാശവും ഈ കുടുംബങ്ങൾക്കാണ്.

പുത്തരിക്ക് മുന്നോടിയായി വെങ്ങര മാടൻ തറവാട്ടുകാർ നെൽകതിരും കയ്യത്ത് മാടൻ തറവാട്ടുകാർ വിറകും മുളയും എത്തിച്ചു.ക്ഷേത്ര നട അടിച്ചതിനു ശേഷം വിഭവ സമൃദമായ പുത്തരി സദ്യ നൽകി. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ആണ് സദ്യയിൽ പങ്കെടുത്തത്.ഭക്തജന തിരക്ക് കണക്കിലെടുത്ത് മെഡിക്കൽ സേവനവും ഏർപ്പെടുത്തിയിരുന്നു.രാത്രി 7.30 തിന് ശ്രീഭൂത ബലി,ആനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവ നടക്കും.
.jpg)

