കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന് മുന്നോടിയായി പ്രസാദ ഊട്ട് പന്തൽ കാൽ നാട്ടൽ ചടങ്ങ് നടന്നു

Ahead of the Thrikarthi festival, a prasada oottu pandal kal nattal ceremony was held at the Kadampuzha Bhagavathy temple.
Ahead of the Thrikarthi festival, a prasada oottu pandal kal nattal ceremony was held at the Kadampuzha Bhagavathy temple.


മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ 2025 വർഷത്തെ തൃക്കാർത്തിക മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രസാദ ഊട്ട് പന്തൽ കാൽ നാട്ടൽ ചടങ്ങ്  തിങ്കളാഴ്ച രാവിലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി  ബ്രഹ്മശ്രീ പുതുമന മഠം ഹരിദാസ് എമ്പ്രാന്തിരി, ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് പി പി മീര, ഹെഡ് അക്കൗണ്ടന്റ് പി കെ ബാലകൃഷ്ണൻ എന്നിവരും ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. 

tRootC1469263">

ഡിസംബർ 4 നാണ് ഈ വർഷത്തെ തൃക്കാർത്തിക. ഇതൊടനുബന്ധിച്ച് നവംബർ 26 മുതൽ ഡിസംബർ 4 വരെ വിവിധ സാംസ്‌കാരിക - കലാ പരിപാടികൾ അരങ്ങേറും. നവംബർ 26 ന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക.

Tags