ഇന്ന് തിരുവാതിര ചതുശ്ശതം ; കൊട്ടിയൂരിൽ ആന ഇടഞ്ഞെന്ന വാർത്തകൾക്കിടെ ശീവേലിക്കായി ദേവീദേവന്മാരുടെ തിടമ്പേറ്റി ഗജവീരന്മാർ

Today is Thiruvathira Chatushatham; Amidst news of an elephant being trapped in Kottiyur, Gajaveeras seek refuge with the gods and goddesses for Shivali

 അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എത്തിച്ചതിൽ ചൊവ്വാഴ്ച്ച രാവിലെ ഇടഞ്ഞു എന്ന് പറയപ്പെടുന്ന അക്കാവിള വിഷ്ണു നാരായണൻ എന്ന ആന തന്നെയാണ് തിരുവാതിര ചതുശ്ശത നാളിൽ ശീവേലിക്ക് ദേവിയുടെ തിടമ്പേറ്റിയത്. 

 കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകൾ പൂർത്തിയായതിന് ശേഷം നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശത നാളായ ചൊവ്വാഴ്ച്ച ശീവേലിക്ക് ഗജവീരന്മാരായ അക്കാവിള വിഷ്ണു നാരായണനും കുടുമൺ ശിവനും ദേവീദേവന്മാരുടെ തിടമ്പേറ്റി. 

Today is Thiruvathira Chatushatham; Amidst news of an elephant being trapped in Kottiyur, Gajaveeras seek refuge with the gods and goddesses for Shivali3

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കൊട്ടിയൂർ വൈശാഖോത്സവത്തിൽ ആനകൾക്കുമുണ്ട് പ്രത്യേക സ്ഥാനം. ശീവേലിക്ക് ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിക്കുന്നത് ഈ കൊമ്പന്മാരുടെ പുറത്തേന്തിയാണ്. കൊട്ടിയൂർ ദേവസ്വത്തിന് ഇപ്പോൾ സ്വന്തമായി ആനയില്ലാത്തതിനാൽ ഉത്സവാവശ്യത്തിന് വാടകയ്ക്കാണ് ആനകളെ കൊണ്ടുവരുന്നത്.

Today is Thiruvathira Chatushatham; Amidst news of an elephant being trapped in Kottiyur, Gajaveeras seek refuge with the gods and goddesses for Shivali22

ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതോടെയാണ് ആനകളും അക്കരെ കൊട്ടിയൂരിലേക്ക് എത്തുന്നത്. തുടർന്ന് ദിവസവും ശീവേലിക്ക് അമ്മാറയ്ക്കൽ തറയിലെ ദേവിയുടെ തിടമ്പും മണിത്തറയിലെ ദേവൻ്റെ തിടമ്പും എഴുന്നള്ളിക്കുന്നത് ഗജവീരന്മാരാണ്. എഴുന്നള്ളത്തിന് ദേവിയുടെ തിടമ്പ് അക്കാവിള വിഷ്ണു നാരായണനും പെരുമാളിന്റെ തിടമ്പ് കുടുമൺ ശിവനുമാണ് വഹിക്കുന്നത്.

അതെ സമയം, അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എത്തിച്ചതിൽ ചൊവ്വാഴ്ച്ച രാവിലെ ഇടഞ്ഞു എന്ന് പറയപ്പെടുന്ന അക്കാവിള വിഷ്ണു നാരായണൻ എന്ന ആന തന്നെയാണ് തിരുവാതിര ചതുശ്ശത നാളിൽ ശീവേലിക്ക് ദേവിയുടെ തിടമ്പേറ്റിയത്. 

Tags