തളിപ്പറമ്പ പടവിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും

Thiruvappana Mahotsavam at Taliparamba Padavil Sree Muthappan Madappura will begin on Tuesday

 തളിപ്പറമ്പ : പടവിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം ചൊവ്വാഴ്ച്ച മുതൽ മാർച്ച് 6 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവപ്പന മഹോത്സവത്തിൻ്റെ ആദ്യ ദിനമായ മാർച്ച്  3 ചൊവാഴച്ച തന്ത്രി ബ്രഹ്മശ്രീ നടുവലത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം  വഹിക്കും. തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, പശുദാന പുണ്യാഹം , നവകം എന്നീ കർമങ്ങൾ നടക്കും. വൈകുന്നേരം നാലുമണിക്ക് മലയിറക്കൽ അഞ്ചുമണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിന്റെ പുറപ്പാട് എന്നിവ ഉണ്ടായിരിക്കും.

tRootC1469263">

രാത്രി 8:00 മണിക്ക് വൈര്യാംകോട്ടം ശ്രീ പെരുമ്പുഴയച്ചൻ ക്ഷേത്രത്തിൽ നിന്നും ശിങ്കാരിമേളത്തോട്കൂടി മത്സ്യക്കാഴ്ച വരവും ഉണ്ടാകും. രണ്ടാം ദിവസമായ മാർച്ച് 4 ബുധനാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ശ്രീ മുത്തപ്പൻ തിരുവപ്പനയുടെയും പുറപ്പാടും, രാവിലെ 7  മണിക്ക് ഗുളികൻ തെയ്യത്തിന്റെ പുറപ്പാടും ഉണ്ടാവുന്നതാണ്. രാത്രി 9 മണിക്ക് നരിക്കോട് പൊതുജന ഗ്രന്ഥാലയം വനിതാവേദി യുവച്ചേതന  മഹിളാ സമാജം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ഡ്രാമയും നൃത്ത നൃത്യങ്ങളും അരങ്ങേറും.

സമാപന ദിവസമായ മാർച്ച് 6 വെള്ളിയാഴ്ച പുലർച്ചെ 5 മണിക്ക് ശ്രീ മുത്തപ്പൻ തിരുവപ്പനയുടെ പുറപ്പാടും ' വൈകുന്നേരം 4 മണിക്ക് മലയിറക്കലും ഇതേതുടർന്ന് ശ്രീ മുത്തപ്പൻ വെള്ളാട്ടവും നടക്കും. രാത്രി 12 മണിക്ക് കലശം എഴുന്നള്ളത്തും എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടാകും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ രജ്ഞിത്ത് എം വി പത്മനാഭവൻ , പി ജിതേഷ് , കെ ബാബു എന്നിവർ പങ്കെടുത്തു.

Tags