ദീപപ്രഭയിൽ തിളങ്ങി തളിപ്പറമ്പ് പൂമംഗലം സോമേശ്വരി ക്ഷേത്രം ; ഭക്തിസാന്ദ്രമായി നവരാത്രി

Thaliparamba Poomangalam Someswari Temple glows in the radiance of lamps; Navaratri observed with deep devotion.

ഒക്ടോബർ 11ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ദശസഹസ്രദീപ സമർപ്പണം നടന്നത്. ക്ഷേത്രത്തിന് പരിസരത്ത് ചുറ്റും വിളക്കുകൾ തെളിയിച്ച് വർണ്ണാഭമാക്കി.

 തളിപ്പറമ്പ്  : ഭക്തിയുടെ നിറവിൽ പൂമംഗലം സോമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും ദശസഹസ്രദീപ സമർപ്പണവും നടന്നു. പൂമംഗലം സോമേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ദശസഹസ്രദീപ സമർപ്പണത്തിൽ നിരവധി ഭക്തജനങ്ങൾ ആണി പങ്കെടുത്തത്. ഒക്ടോബർ 11ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ദശസഹസ്രദീപ സമർപ്പണം നടന്നത്. ക്ഷേത്രത്തിന് പരിസരത്ത് ചുറ്റും വിളക്കുകൾ തെളിയിച്ച് വർണ്ണാഭമാക്കി.

 പിന്നാലെ തായമ്പകയും അരങ്ങേറി. പൂമംഗലം ഭാരതഞ്ജലി നൃത്ത സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും ശാസ്ത്രീയ നൃത്തസന്ധ്യയും നടന്നു. കലാപരിപാടികൾ ആസ്വദിക്കാൻ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. വാഹനപൂജ, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർഥനകളും ഒരുക്കിയിരുന്നു.

Tags