കൊട്ടിയൂർ വൈശാഖ മഹോത്സവം ; രാജരാജേശ്വര ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി തളിപ്പറമ്പ് ടി ടി കെ ദേവസ്വം

Taliparamba TTK Devaswom has prepared extensive facilities for devotees visiting Rajarajeshwara Temple

കൊട്ടിയൂർ സീസണിൽ മഴ, ട്രാഫിക് എന്നിവ കൊണ്ട് പലപ്പോഴും ക്ഷേത്രത്തിൽ വൈകി എത്തുന്നവർക്ക് ദർശനം ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം വിലയിരുത്തി, വൈശാഖ മഹോത്സവ കാലത്ത് 2026 മെയ് 28 മുതൽ ജൂൺ 24 വരെ ക്ഷേത്ര ദർശന സമയം രാത്രി 10 വരെ ദീർഘിപ്പിക്കാനും ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്ക് രാത്രി ലഘു ഭക്ഷണം നൽകാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.  

 തളിപ്പറമ്പ : കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത്  രാജരാജേശ്വര ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർക്ക്  വിപുലമായ  സൗകര്യങ്ങൾ ഒരുക്കി തളിപ്പറമ്പ് ടി ടി കെ ദേവസ്വം. കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് രാജരാജേശ്വര ക്ഷേത്ര ദർശനത്തിന് എത്തുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ  എത്താറുണ്ട്.  

കൊട്ടിയൂർ സീസണിൽ മഴ, ട്രാഫിക് എന്നിവ കൊണ്ട് പലപ്പോഴും ക്ഷേത്രത്തിൽ വൈകി എത്തുന്നവർക്ക് ദർശനം ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം വിലയിരുത്തി, വൈശാഖ മഹോത്സവ കാലത്ത് 2026 മെയ് 28 മുതൽ ജൂൺ 24 വരെ ക്ഷേത്ര ദർശന സമയം രാത്രി 10 വരെ ദീർഘിപ്പിക്കാനും ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്ക് രാത്രി ലഘു ഭക്ഷണം നൽകാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.  

വളണ്ടിയർ കമ്മിറ്റികളും മാതൃ സമിതികളും സേന വിഭാഗങ്ങളും നഗരസഭയും പൂർണ്ണമായ പിന്തുണ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. വഴിപാട് രസീതുകൾക്ക് പ്രത്യേക കൗണ്ടറുകളും സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം ക്ലോക്ക് റൂമുകളും പ്രവർത്തിക്കും. ദേവസ്വത്തിന് കീഴിലുള്ള തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ടി ടി കെ ദേവസ്വം  അറിയിച്ചു.

Tags