തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം
തളിപ്പറമ്പ : ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.
tRootC1469263">
ജ്യേഷ്ഠൻ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണൻ നടത്തിയ ബാലലീലകൾ ആണ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഇതിവൃത്തം .കേരളത്തിലെ എറ്റവും ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരുംചെല്ലൂർ ഗ്രാമത്തിലെ പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണ് ഈ ഉത്സവം.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവങ്ങളെ പടഹാദി, ദ്വാജാദി,അംഗുരാദി എന്നിങ്ങിനെയാണ് നടക്കുന്നത്. സാധാരണ മറ്റു ക്ഷേത്രങ്ങളിൽ ഇവയിൽ ഏതെങ്കിലും ഒരു രീതിയാണ് ആചാരപരമായി അവലംബിക്കാറുള്ളത്. ബലിബിംബം മാത്രം എഴുന്നള്ളിപ്പ് നടത്തുന്ന രീതിയിൽ ആണ് ചെറിയ ഉത്സവം എന്നറിയപ്പെടുന്നത്.
കുംഭം 1 മുതൽ 21 ദിവസമാണ് ചെറിയ ഉത്സവം നടക്കുക.

കുംഭം 22 മുതൽ പതിനാലു ദിവസം കൊടിയേറ്റത്തോടുകൂടിയുള്ള ഉത്സവം നടക്കും. ഈ പതിനാലു ദിവസത്തെ ഉത്സവത്തിൽ തൃച്ചംബരത്തുനിന്നും 8 കിലൊമീറ്റർ അകലെയുള്ള മഴൂർ ബാലഭദ്രസ്വാമി കൂടി ഈ ഉത്സവത്തിൽ പങ്കാളിയാകുന്നതാണ് തൃച്ചംബരം ഉത്സവത്തെ ഏറ്റവും ഹൃദ്യമാക്കുന്നത്.
മാർച്ച് 20-ന് വൈകുന്നേരം ഭക്തിനിർഭരമായ കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
.jpg)


