പരിശുദ്ധ യാത്രയ്ക്ക് ഹജ്ജാജിമാർക്ക്‌ യാത്രയയപ്പ്‌ നൽകി തളിപ്പറമ്പ്

Taliparamba sends off pilgrims for holy pilgrimage

കണ്ണൂർ :തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽനിന്നും ഹജ്ജ്‌ തീർഥാടനത്തിനുപോകുന്ന ഹജ്ജാജിമാർക്കുള്ള കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ യാത്രയയപ്പ്‌ യോഗം അള്ളാംകുളം ജുമാമസ്‌ജിദ്‌ ഖത്തീബ്‌ ഹാഷിർ ബാഖവി ഉദ്‌ഘാടനംചെയ്‌തു. സി അബ്ദുൽ കരീം അധ്യക്ഷനായി. തളിപ്പറന്പ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ  ശ്യാമള ടീച്ചർ, സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി അംഗം ഒ വി ജാഫർ,  ജില്ലാ ട്രെയിനർ നിസാർ അതിരകം തളിപ്പറന്പ്‌ മണ്ഡലം ട്രെയിനർ കെ പി എം റിയാസുദ്ദീൻ, ബക്കർ ചൂളിയാട്‌, തളിപ്പറന്പ്‌ ജുമാ മസ്‌ജിദ്‌ മുതവല്ലി സി പി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ സ്വാഗതവും നാസർ കടന്പേരി നന്ദിയും പറഞ്ഞു. 

Taliparamba sends off pilgrims for holy pilgrimage

തളിപ്പറമ്പ് മണ്ഡലത്തിൽനിന്ന്‌ ഇ‍ൗവർഷം 162പേരാണ്‌ ഹജ്ജ്‌ തീർഥാടനത്തിന്‌ പോകുന്നത്‌. 

Taliparamba sends off pilgrims for holy pilgrimage

Tags